ആലപ്പുഴ: തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനായി ഇന്നു രാവിലെ 10.30 മുതല്‍ ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളിൽ ജില്ലയിലെ ഹിയറിംഗ് നടക്കും. 2019ലെ തീരദേശ പരിപാലന നിയമപ്രകാരം (സിആര്‍ഇസെഡ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്) തയാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനായാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നത്.
പൊതുജനങ്ങള്‍ക്കു പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അന്നേദിവസം നേരിട്ടോ രേഖാമൂലമോ നല്‍കാം. ജില്ലയിലെ നാലു നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. coastal.keltron.org, keralaczma.gov.in എന്നീ വെബ്സൈറ്റുകളിലും ജില്ലാ കളക്ടറേറ്റ്, നഗരാസൂത്രണ ഓഫീസ്, തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാനിന്റെ കരട് ലഭ്യമാണ്. കൂടുതൽ വിവരത്തിന് ഫോണ്‍: 0477 253390.
തീരദേശ പരിപാലന പ്ലാന്‍: ജില്ലയിലെ ഹിയറിംഗ് ഇന്നു ടൗൺഹാളിൽ
11:14 PM Jun 08, 2023 | Deepika.com