തെ​രു​വി​ൽ അ​ല​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് ത​ണ​ലേ​കി ശാ​ന്തി​ഭ​വ​ൻ

11:14 PM Jun 08, 2023 | Deepika.com
അ​മ്പ​ല​പ്പു​ഴ: തെ​രു​വി​ൽ അ​ല​ഞ്ഞുന​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് ത​ണ​ലേ​കി ശാ​ന്തിഭ​വ​ൻ. ആ​ല​പ്പു​ഴ കോ​ൺവന്‍റ് സ്ക്വ​യ​ർ ഭാ​ഗ​ത്ത് അ​ല​ഞ്ഞുന​ട​ന്ന 60 വ​യ​സുതോ​ന്നിക്കുന്ന ത​മി​ഴ് സം​സാ​രി​ക്കു​ന്ന​യാ​ളെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ൽ എ​ത്തി​ച്ചു. ആ​ളെ തി​രി​ച്ച​റി​യു​ന്ന​തു​വ​രെ ശാ​ന്തി​ഭ​വ​നി​ൽ നി​ർ​ത്ത​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ സ്വീ​ക​രി​ച്ച​ത്.
രാ​ജേ​ന്ദ്ര​ൻ എ​ന്ന് സ്വ​യം പ​റ​യു​ന്ന ഇ​യാ​ളെക്കു റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ശാ​ന്തിഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ അ​റി​യി​ച്ചു. ഫോ​ൺ ന​മ്പ​ർ 0477-287322, 9447403035.