ചേനപ്പാടി: എരുമേലി-മണിമല റോഡിൽ എരുമേലി മുതൽ പഴയിടം വരെ ടാറിംഗ് പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചേനപ്പാടി യൂണിറ്റ്. പൊതുമരാമത്ത് മന്ത്രി, പിഡബ്ല്യുഡി അധികാരികൾ എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകി.
കഴിഞ്ഞ രണ്ടു വർഷമായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും ജലഅഥോറിറ്റി റോഡ് പൊളിച്ച് പൈപ്പിട്ടതിനാലും ജനങ്ങൾക്ക് കാൽനടയാത്രപോലും പ്രയാസമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽപ്പാടി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി.
എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയപ്പോൾ ഉടൻ പണിതുടങ്ങുമെന്നറിയിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും നടപടിയായില്ലെന്നും ഭാരവാഹികൾ പറയുന്നു.
എരുമേലി-മണിമല റോഡ് സഞ്ചാര യോഗ്യമാക്കണം
10:41 PM Jun 08, 2023 | Deepika.com