കൊട്ടിയൂര്‍: ബോയ്സ് ടൗണ്‍ -പാല്‍ചുരം റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത് കോണ്‍ക്രീറ്റ് ഇട്ട ഭാഗങ്ങളില്‍ വിളളല്‍. കോണ്‍ക്രീറ്റ് ചെയ്ത് കുറച്ചു ദിവമെങ്കിലും വേണം കോണ്‍ക്രീറ്റ് ഉറക്കാന്‍. എന്നാല്‍ ഇന്റര്‍ലോക്ക് ചെയ്ത പിറ്റേ ദിവസം തന്നെ റോഡ് തുറന്നതും ഭാരം കൂടിയ വാഹനങ്ങളടക്കം കടന്നുപോകാന്‍ തുടങ്ങിയതുമാണ് വിള്ളല്‍ ഉണ്ടാകാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്.
കെആര്‍എഫ്ബിയുടെ നിയന്ത്രണത്തിലാണ് റോഡ്. റോഡിന്റെ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാകാന്‍ ഉണ്ട്. ഇത് വൈശാഖോത്സവത്തിന് ശേഷം പൂര്‍ത്തിയാകും. വിള്ളല്‍ ഉണ്ടായ ഭാഗം ഉത്സവത്തിന് ശേഷം ശരിയാക്കുമെന്നാണ് കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ബോയ്സ് ടൗണ്‍-പാല്‍ചുരം റോഡ്; കോണ്‍ക്രീറ്റിട്ട ഭാഗങ്ങളില്‍ വിളളല്‍
12:45 AM Jun 08, 2023 | Deepika.com