മ​ണ്ണേ​രി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു

12:45 AM Jun 08, 2023 | Deepika.com
ഇ​രി​ക്കൂ​ർ: പ​ടി​യൂ​ര്‍ -ക​ല്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണേ​രി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു. ബ്ലാ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞി​ക്കോ​റോ​ത്ത് രോ​ഹി​ണി (62), കു​ഞ്ഞി​ക്കോ​റോ​ത്ത് ക​മ​ലാ​ക്ഷി (52), ഒ​ത​യോ​ത്ത് പാ​ര്‍​വ​തി (65), വ​ട്ട​ക്കി​ല്‍ സാ​വി​ത്രി(62), കു​ഞ്ഞി​പു​തി​യ​വീ​ട്ടി​ല്‍ കാ​ര്‍​ത്യാ​യ​നി (77) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്.
സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ തൊ​ഴി​ലി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ക്കൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ഒ​ത​യോ​ത്ത് പാ​ര്‍​വ​തി (65) യെ ​പി​ന്നീ​ട് ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്കേ​റ്റ​വ​രെ പ​ടി​യൂ​ര്‍-​ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മി​നി, വാ​ര്‍​ഡ് അം​ഗം എം.​കെ. നി​ഷ​മോ​ള്‍, കെ. ​രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചു.