തിരുമേനി: ചെറുപുഴ പഞ്ചായത്തിലെ ചാത്തമംഗലം നിവാസികൾക്ക് ഇനി മനസമാധാനത്തോടെ യാത്രചെയ്യാം. ഇവരുടെ ഏക ആശ്രയമായ തിരുമേനി-ചാത്തമംഗലം റോഡിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായതാണ് ഇവർക്ക് തുണയായത്.
ചെറുപുഴ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നാണിത്. ടാറിംഗ് ഇല്ലാതിരുന്ന 1987 കാലത്ത് സ്വകാര്യ ബസ് സർവീസ് ഇതുവഴി നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം പിന്നീട് ബസ് സർവീസ് നിന്നു.
ഇതിനൊക്കെ പരിഹാരമായാണ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയിയുടെ ശ്രമഫലമായി തിരുമേനിയിൽ നിന്നും ചാത്തമംഗലത്തേയ്ക്കുള്ള മൂന്നര കിലോമീറ്റർ റോഡ് ടാറിംഗും ചില ഭാഗങ്ങളിൽ കോൺക്രീറ്റും ചെയ്ത് പൂർണമായും ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്.
തിരുമേനി-ചാത്തമംഗലം റോഡ് യാഥാർഥ്യത്തിലേക്ക്
12:43 AM Jun 08, 2023 | Deepika.com