കോട്ടയം: കുടിവെള്ളത്തിന്റെ ലഭ്യതയും ശുദ്ധതയും ഉറപ്പുവരുത്തണമെന്നും വെള്ളക്കര വർധന പിൻവലിക്കണമെന്നും ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണമിതി കോട്ടയം ജില്ലാ കൺവൻഷൻ ഗവൺമെന്റിനോടാവശ്യപ്പെട്ടു.
ജൈവവൈവിധ്യ നശീകരണത്തിനും ജലാശയങ്ങൾ മലിനമാക്കുന്നതിനും തണ്ണീർ ത്തടങ്ങൾ ഇല്ലാതാക്കുന്നതിനുമെതിരേ ജില്ലയിൽ പൊതുജനങ്ങൾക്കു നിയമപരമായ പിന്തുണ നൽകാനും കൺവൻഷൻ തീരുമാനിച്ചു.
നഗരസഭാ കൗൺസിലർ സാബു മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ബിജു പി. ബാബു, വി.എം. റക്സോൺ, ടോണി കുമരകം, ഗിരീഷ് തെക്കേച്ചിറ, റെയ്ച്ചൽ ജേക്കബ്, അരുൺ കുമാർ, രാജശേഖരപ്പണിക്കർ, അജിത്ത് വി. ഹർഷൻ, ബിനു ജോസഫ്, മിനി മാത്യു എന്നിവർ പ്രസംഗിച്ചു.
കുടിവെള്ളത്തിന്റെ ലഭ്യതയും ശുദ്ധതയും ഉറപ്പുവരുത്തണം
11:47 PM Jun 07, 2023 | Deepika.com