പൊന്നന്താനം: വർഷങ്ങളായി കാൽനട യാത്ര പോലും ദുഷ്കരമായി തകർന്നു കിടന്ന പൊന്നന്താനം -നടുക്കണ്ടം എംവിഐപി കനാൽ റോഡ് നവീകരിച്ചു. പി.ജെ.ജോസഫ് എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 16.2 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പി. ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാന്പുറം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലാലി ജോയി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സ്മിത സിറിയക്, ഷീബ ജോണ്‍, മെംബർമാരായ ബേബിച്ചൻ കൊച്ചുകരൂർ, ടിന്റു മൂന്നുമാക്കൽ, സെലിൻ സുനിൽ, സ്വപ്ന മുല്ലക്കരിയിൽ, കെ.ജി.ഹരിദാസ്, കെ.എസ്. അജിമോൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് കട്ടക്കയം തുടങ്ങിയവർ പ്രസംഗിച്ചു.
പൊന്നന്താനം-നടുക്കണ്ടം റോഡ് ഉദ്ഘാടനം
10:53 PM Jun 07, 2023 | Deepika.com