ബിയര്‍ കുപ്പി വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത ബൈക്ക്‌ യാത്രികനെ കാറിടിപ്പിച്ചയാൾ അറസ്റ്റില്‍

01:17 AM Jun 07, 2023 | Deepika.com
കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​ഡം​ബ​ര​കാ​റി​ൽ നി​ന്ന് ബി​യ​ര്‍ കു​പ്പി എ​റി​യു​ക​യും ഇ​തു ചോ​ദ്യം ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​നെ കാ​റി​ടി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കാ​ക്ക​നാ​ട് സ്വ​ദേ​ശി ആ​ഷി​ക് തോ​മ​സി​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ച് ല​ക്കു​ക്കെ​ട്ട ആ​ഷി​ക് കാ​റി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ബി​യ​ര്‍ കു​പ്പി അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ ബി​യ​ര്‍ കു​പ്പി ശ​രീ​ര​ത്തി​ല്‍ കൊ​ള്ളാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​നെ ആ​ഷി​ക് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ആ​ഡം​ബ​ര കാ​റി​ന​ടു​ത്തേ​ക്ക് എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ന് നേ​രെ ഇ​യാ​ള്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ന്‍ വ​ള​ര്‍​ത്തു നാ​യ​യെ പു​റ​ത്തി​റ​ക്കി ഭ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​ന്‍ ഭ​യ​ന്ന് പി​ന്‍​മാ​റു​ക​യും കു​റ​ച്ച് മു​ന്നി​ലേ​ക്ക് മാ​റ്റി ബൈ​ക്ക് നി​ര്‍​ത്തു​ക​യും ചെ​യ്തു.
പി​ന്നാ​ലെ​യെ​ത്തി​യ ആ​ഷി​ക് ബൈ​ക്ക് യാ​ത്രി​ക​നെ കാ​റി​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ള​ത്തെ​തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ആ​ഷി​ക്കി​നെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി.