ലൈ​ഫ് മി​ഷ​ന്‍ കേ​സ്: സ​ന്ദീ​പ് നാ​യ​രെ ഇ​ഡി അ​റ​സ്റ്റു ചെ​യ്തു

01:17 AM Jun 07, 2023 | Deepika.com
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ത​ട്ടി​പ്പു​കേ​സി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി സ​ന്ദീ​പ് നാ​യ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. വി​ചാ​ര​ണ​ക്കോ​ട​തി വാ​റ​ന്‍റ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത സ​ന്ദീ​പി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.
വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ ക​രാ​റി​ലെ കോ​ഴ​പ്പ​ണം ഡോ​ള​റാ​ക്കി വി​ദേ​ശ​ത്തേ​ക്കു ക​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ പ്ര​കാ​ര​മാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​ഡി കേ​സെ​ടു​ത്ത​ത്.
കു​റ്റ​പ​ത്രം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് സ​മ​ന്‍​സ് ന​ല്‍​കി​യി​ട്ടും സ​ന്ദീ​പ് നാ​യ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി അ​റ​സ്റ്റ് വാ​റന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.