റോ​ഡ് വി​ക​സ​ന​ത്തി​നാ​യി മു​റി​ച്ചു​മാ​റ്റി​യ ഒ​രു മ​ര​ത്തി​ന് പ​ക​രം പ​ത്തു മ​രം ന​ട്ടു​പി​ടി​പ്പി​ക്കും

12:59 AM Jun 07, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: റോ​ഡ് വി​ക​സ​ന​ത്തി​ന് വേ​ണ്ടി മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ഒ​രു മ​ര​ത്തി​ന് പ​ക​രം പ​ത്തു മ​ര​ങ്ങ​ള്‍ ന​ട്ടു​പ്പി​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ​ദ്ധ​തി പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ കു​മ്പ​ള​യി​ലും ബ​ദി​യ​ടു​ക്ക​യി​ലും ന​ട​പ്പി​ലാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. കേ​ര​ള സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ റീ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​മ്പ​ള-​ബ​ദി​യ​ടു​ക്ക-​മു​ള്ളേ​രി​യ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട മ​ര​ങ്ങ​ള്‍​ക്ക് പ​ക​രം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട് പി​ടി​പ്പി​ച്ചു​കൊ​ണ്ട് പ്ര​കൃ​തി​യെ കൈ​വി​ടാ​തെ​യു​ള്ള വി​ക​സ​ന​ന​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍.
മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട ഓ​രോ മ​ര​ങ്ങ​ള്‍​ക്ക് പ​ക​രം പ​ത്തു മ​രം ന​ട്ട് പി​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്ട്‌​സ് ക​മ്പ​നി​യാ​ണ്. റോ​ഡ് നി​ര്‍​മാ​ണ ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത​വ​ര്‍ ത​ന്നെ മ​ര​ങ്ങ​ള്‍ ന​ട്ടു പി​ടി​പ്പി​ക്കാ​ന്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി. കു​മ്പ​ള​യി​ല്‍ മ​ഞ്ചേ​ശ്വ​രം എ.​കെ.​എം. അ​ഷ്‌​റ​ഫ് എം​എ​ല്‍​എ, കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് താ​ഹി​റ യൂ​സ​ഫ് എ​ന്നി​വ​ര്‍ വൃ​ക്ഷ​ത്തൈ ന​ടീ​ലി​ന് നേ​തൃ​ത്വം ന​ല്‍​കി.
ബ​ദി​യ​ടു​ക്ക​യി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ശാ​ന്ത​യും വൃ​ക്ഷ​ത്തൈ ന​ടീ​ലി​ന് നേ​തൃ​ത്വം ന​ല്‍​കി.
റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല​യു​ള്ള കെ​എ​സ്ടി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ധ​ന്യ, ബ​ദി​യ​ടു​ക്ക എ​സ്‌​ഐ കെ.​പി. വി​നോ​ദ് കു​മാ​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജു, പ്രോ​ജ​ക്റ്റ് മാ​നേ​ജ​ര്‍ അ​ര​വി​ന്ദ്, ഡി​പി​എം പ്രോ​ജ​ക്റ്റ​ര്‍ ആ​ര്‍​ടി​എ​സ് റോ​ബി​ന്‍, കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ്, ഹ​രീ​ഷ്, വി​ഷ്ണു​ജി​ത്ത്, ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ബാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.