കല്ലെറിഞ്ഞ് വീടിന്റെ ജനൽ തകർത്തു
12:56 AM Jun 07, 2023 | Deepika.com
ചെറുപുഴ: വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തതായി പരാതി. പ്രാപ്പൊയിൽ ഈസ്റ്റിലെ മുക്കാട്ട് ജോസിന്റെ വീടിന്റെ ജനറൽ ചില്ലുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഏറിഞ്ഞ് തകർത്തത്. രാത്രി 12.55 ഓടെ വലിയ ശബ്ദം കേട്ട് ജോസും ഭാര്യയും ഉണർന്നു നോക്കിയപ്പോഴാണ് ജനൽ എറിഞ്ഞു തകർത്തത് കാണുന്നത്. ചെറുപുഴ പോലീസിൽ പരാതി നൽകി. സമീപവാസികളായ ചിലരുടെ ഒത്താശയോടെയാണു വീടിന് കല്ലെറിഞ്ഞെതെന്ന് ജോസ് നൽകിയ പരാതിയിൽ പറയുന്നു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.