കൂത്തുപറമ്പ്: കുട്ടികളിലൂടെ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിയ കർമയോഗിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ജോൺ വടക്കുംമൂലയച്ചനെന്ന് മുൻ കോളജ് ചെയർമാൻ കൂടിയായ സജീവ് ജോസഫ് എംഎൽഎ. നിർമലഗിരി കോളജ് സംഘടിപ്പിച്ച ജോണച്ചൻ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്നും സജീവ് ജോസഫ് പറഞ്ഞു.
ഡോ. ടി.കെ. സെബാസ്റ്റ്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോളജ് ബർസാർ ഫാ.ഷാജി തെക്കേമുറിയിൽ, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി.കെ. സെബാസ്റ്റ്യൻ, ഫാ.ജോസഫ് ലാസർ, ഡോ.കെ.വി. ഔസേപ്പച്ചൻ, വൽസലാ കുര്യാക്കോസ്, ഡോ. ജോൺ ജോസഫ്, മമ്പറം ദിവാകരൻ, ജോസഫ് പോൾ, മോളി ജോസഫ്, സിസ്റ്റർ സിൻസി മരിയ, സിറിയക് ജോസഫ് , റോണി കെ. ചെറിയാൻ എന്നിവർ ജോണച്ചനെ അനുസ്മരിച്ച് പ്രസംഗിച്ചു. സമ്മേളനത്തിൽ ജോണച്ചന്റെ സഹോദരൻ ടോം വടക്കുംമൂലയും മുഴുവൻ അധ്യാപകരും അനധ്യാപകരും റിട്ട. അധ്യാപകരും അനധ്യാപകരും പൂർവവിദ്യാർഥികളും പങ്കെടുത്തു.
ഫാ. വടക്കുംമൂല കർമയോഗി: സജീവ് ജോസഫ് എംഎൽഎ
12:54 AM Jun 07, 2023 | Deepika.com