കണ്ണൂർ: കണ്ണൂർ ഗവ.ഐടിഐയിൽ സംസ്ഥാന ഇന്റർ ഐടിഐ കലോത്സവത്തിന് തിരിതെളിഞ്ഞു.എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാതാരം കുഞ്ഞികൃഷ്ണൻ മാസ്റ്റർ പങ്കെടുത്തു. ഇന്റർ ഐടിഐ ചെയർമാൻ ഇ.എം.അഭിനവ് അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം കൺവീനർ വൈഷ്ണ മഹേന്ദ്രൻ, ടി.മനോജ് കുമാർ, എം.എ.ബാലകൃഷ്ണൻ, വി.എം.പ്രദീശൻ, ജോസഫ് ബനവൻ, സുധ, മുഹമ്മദ് അഫ്സൽ, ഇന്റർ ഐടിഐ ജനറൽ സെക്രട്ടറി ജിനോ ജോയ് എന്നിവർ പ്രസംഗിച്ചു.
ആശുപത്രിയിലെ ടാബ്
മോഷണം: പ്രതി പിടിയിൽ
തലശേരി: ജനറൽ ആശുപത്രിയിലെ ടാബ് മോഷണം നടത്തിയ കേസിലെ പ്രതിയെ തലശേരി പോലീസ് അറസ്റ്റുചെയ്തു. മാലൂർ സ്വദേശി ഷാനിഫ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ദിവസമാണ് ജനറൽ ആശുപത്രിയിലെ ടിബി രോഗികളെ പരിശോധിക്കുന്ന ഒപിയിലുണ്ടായിരുന്ന ടാബ് കാണാതായത്. ആർഎംഒ ഡോ. ജിതിനാണ് തലശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഐടിഐ കലോത്സവത്തിന് തിരിതെളിഞ്ഞു
12:54 AM Jun 07, 2023 | Deepika.com