ചെറുപുഴ: പെരിങ്ങോം ഫയർ സ്റ്റേഷനിൽ പുതിയ ഫയർ എൻജിൻ ടി.ഐ. മധുസൂദനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പെരിങ്ങോം ഫയർ സ്റ്റേഷനു കരുത്തായി അയ്യായിരം ലിറ്റർ ജല സംഭരണ ശേഷി ഉള്ള പുതിയ ഫയർ എൻജിനാണ് എത്തിയിരിക്കുന്നത്. ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡിപ്പാർട്ട്മെൻറ് പുതിതായി വാങ്ങിയ 12 ആധുനിക ഫയർ എൻജിനുകളിലൊന്നാണ് പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ചത്. ഉദ്ഘാടന യോഗത്തിൽ പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ കുമാർ, രജനി മോഹൻ, ഷജീർ ഇക്ബാൽ, പി. ശശിധരൻ, സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ.ടി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അധ്യാപക ഒഴിവ്
ചെറുപുഴ: പ്രാപ്പോയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൂണിയർ ലാംഗ്വേജ് ഹിന്ദി ഒഴിവിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 9ന് രാവിലെ10.30ന്.
പെരിങ്ങോത്ത് പുതിയ ഫയർ എൻജിൻ ഫ്ലാഗ് ഓഫ് ചെയ്തു
01:02 AM Jun 06, 2023 | Deepika.com