ചെമ്പേരി: സംസ്ഥാനത്തെ റോഡുകളിലുടനീളം എഐ കാമറകൾ സ്ഥാപിച്ച് എൽഡിഎഫ് സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളയ്ക്കും കോടികളുടെ അഴിമതിക്കുമെതിരേ കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണയും റീത്ത് സമർപ്പണവും നടത്തി. പയ്യാവൂർ ഗവ.യുപി സ്കൂളിനു സമീപത്തെ എഐ കാമറയ്ക്ക് മുന്നിൽ നടത്തിയ ധർണ മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, മെംബർമാരായ മോഹനൻ മൂത്തേടൻ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരേ എഐ കാമറയിൽ റീത്ത് സമർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എ. ബാലകൃഷ്ണൻ, രവി പൊന്നംവയൽ, എൻ. അബ്ദുൾ റഹ്മാൻ, എം. കരുണാകരൻ, കുട്ടിച്ചൻ തുണ്ടിയിൽ , വിജേഷ് പൊന്നംമ്പാറ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രതിഷേധിച്ചു
01:02 AM Jun 06, 2023 | Deepika.com