കണ്ണൂർ: കണ്ണൂർ എയർപോർട്ട് അധികൃതരുമായി ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കൾ ചർച്ച നടത്തിയതിന്റെ ഭാഗമായി പുറമേനിന്ന് വരുന്ന ടാക്സികൾക്ക് ഏർപ്പെടുത്തിയ ചാർജ് ഒരു മണിക്കൂർ നേരത്തേക്ക് 250ൽ നിന്ന് 100 രൂപയായി നിജപ്പെടുത്താൻ തീരുമാനിച്ചു.
ടാക്സികൾക്ക് ഏർപ്പെടുത്തിയ അമിത ഫീസ് പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ നിരന്തരമായി പ്രക്ഷോഭങ്ങളും സമരവും ഇടപെടലുകളും നടത്തിയതിന്റെ ഫലമായിട്ടാണ് ചർച്ച നടന്നത്.
എയർപോർട്ട് എംഡി സി. ദിനേശ്കുമാർ, മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി. പുരുഷോത്തമൻ, ജില്ലാ സെക്രട്ടറി വി.കെ. ബാബുരാജ്, എ. ചന്ദ്രൻ, എ.കെ. സിദ്ധിക്ക്, സുജിത്ത് കോയ്യോട്, എ.ബി. പ്രമോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കണ്ണൂർ വിമാനത്താവളത്തിൽ ടാക്സി ചാർജ് കുറച്ചു
12:59 AM Jun 06, 2023 | Deepika.com