മട്ടന്നൂർ: കണ്ണൂർ വിമാനത്താവള കമ്പനിയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് മാനേജിംഗ് ഡയറക്ടർ സി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു.
യുഎൽ ടെക്നോളജി സർവീസസാണ് പുതിയ വെബ്സൈറ്റ് രൂപകല്പന ചെയ്തത്. പുതിയ ഇആർപി സിസ്റ്റം, എയർപോർട്ട് ഓപ്പറേഷണൽ ഡാറ്റാ ബേസ് എന്നിവയുടെ ഉദ്ഘാടനവും നടത്തി. യുഎൽടിഎസ് സീനിയർ വൈസ് പ്രസിഡന്റ് ഹേമലത, കിയാൽ സിഒഒ കെ.പി.ജോസ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എസ്. ജയകൃഷ്ണൻ, ഐടി സീനിയർ മാനേജർ കെ. ദിനേശ് എന്നിവർ പങ്കെടുത്തു.
കരയിലേക്ക് ഇടിച്ചു കയറിയ
ബോട്ട് കടലിലേക്ക് തിരിച്ചിറക്കി
കണ്ണൂർ: നിയന്ത്രണംവിട്ട് പയ്യാന്പലം ബീച്ചിലേക്ക് ഇടിച്ചു കയറി മണലിൽ പുതഞ്ഞ മത്സ്യബന്ധന ബോട്ട് മണിക്കൂറുകൾ നീണ്ട ശ്രമഫലമായി കടലിലേക്ക് തിരിച്ചിറക്കി. ഞായറാഴ്ച രാത്രിയായിരുന്നു പയ്യാന്പലത്തിനും പള്ളിയാംമൂലയ്ക്കുമിടയിലെ തീരത്ത് ബോട്ട് ഇടിച്ചു കയറിയത്. മത്സ്യ ബന്ധ ബോട്ടുകളിൽ വടം കെട്ടി വലിച്ചാണ് പൂഴയിൽ പുതഞ്ഞ ബോട്ട് കടലിലേക്ക് തിരിച്ചിറക്കിയത്.
കിയാലിന് പുതിയ വെബ്സൈറ്റ്
12:59 AM Jun 06, 2023 | Deepika.com