അ​ത് ഡി​പ്പോ​യ​ല്ല, വെ​റു​മൊ​രു വ​ർ​ക്ക് ഷോ​പ്പ് : സ​ണ്ണി ജോ​സ​ഫ്

12:59 AM Jun 06, 2023 | Deepika.com
ഇ​രി​ട്ടി: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്ന പേ​രി​ൽ 2011ൽ ​ത​ട്ടി​ക്കൂ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ഡി​പ്പോ അ​ല്ലെ​ന്നും വെ​റു​മൊ​രു വ​ർ​ക്ക് ഷോ​പ്പ് മാ​ത്ര​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ. വേ​ണ്ട​ത്ര സ്ഥ​ല സൗ​ക​ര്യ​ങ്ങ​ളോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ ന​ട​ത്തി​യ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഹ​സ​നം മാ​ത്ര​മാ​യി​രു ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​നം ചെ​യ്ത ശി​ലാ​ഫ​ല​കം പോ​ലും അ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. 10 ല​ക്ഷം രൂ​പ മു​ട​ക്കി ആ​രം​ഭി​ച്ചെ​ന്നു പ​റ​യു​ന്ന വ​ർ​ക്ക്ഷോ​പ്പി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് യാ​തൊ​രു അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ഡി​പ്പോ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ക്കാ​ൻ മാ​ത്രം അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് യാ​തൊ​രു അ​നു​മ​തി​യും വാ​ങ്ങി​ക്കാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രേ​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രോ​ട് ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു തു​റ​ന്ന സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.