മാ​ജി​ക് വേ​ദി​യി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം; മ​ജീ​ഷ്യ​ൻ നാ​ഥി​ന് നി​റ​ഞ്ഞ ക​യ്യ​ടി​യേ​കി വി​ദ്യാ​ർ​ഥി​ക​ൾ

12:17 AM Jun 06, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​ഞ്ഞ​പെ​ട്ടി​യി​ൽനി​ന്ന് പൂ​ക്ക​ൾ വ​ർ​ഷി​ച്ചും ക​യ​റി​നെ കൈ​ലേ​സാക്കി​യും ചെ​ടി​ച്ച​ട്ടി​യി​ൽനി​ന്ന് ചെ​ടി അ​പ്ര​ത്യ​ക്ഷ​മാ​ക്കു​ക​യും ചെ​യ്ത മാ​ന്ത്രി​ക​ൻ പി​ന്നീ​ട് ഒ​ഴി​ഞ്ഞ പാ​ത്ര​ത്തി​ൽനി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് പൊ​റോ​ട്ട​യാ​ണ്. കൗ​തു​ക​ം നി​റ​ഞ്ഞ ക​ണ്ണു​ക​ളു​മാ​യി മാ​ജി​ക്കി​ന്‍റെ അ​ത്ഭു​ത ലോ​ക​ത്ത് ല​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ന്പ​ര​ന്നി​രു​ന്ന​പ്പോ​ൾ മ​ജീ​ഷ്യ​ൻ പൊ​റോ​ട്ട ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെക്കുറി​ച്ചു പ​റ​ഞ്ഞു തു​ട​ങ്ങി. കൗ​തു​ക​ങ്ങ​ളി​ൽ അ​ഭി​ര​മി​ച്ചി​രു​ന്ന കു​ഞ്ഞുക​ണ്ണു​ക​ളി​ലും മു​ഖ​ത്തും ഗൗ​ര​വം നി​റ​ഞ്ഞു. പ​ഠി​താ​ക്ക​ളാ​യി അ​വ​ർ കാ​തു കൂ​ർ​പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ​യും കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ​വും പ്ര​മേ​യ​മാ​ക്കി​യ ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട മാ​ജി​ക് ഷോ ​അ​വ​സാ​നി​ച്ച​പ്പോ​ൾ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ മ​ജീ​ഷ്യ​ൻ നാ​ഥി​ന് വി​ദ്യാ​ർ​ഥി​ക​ൾ നി​റ​ഞ്ഞ ക​യ്യ​ടി​ക​ളോ​ടെ സ്നേ​ഹ​പ്പൂ​ക്ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. മാ​ജി​ക്കി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന്‍റെ പ്ര​ധാ​ന്യം ഓ​ർ​മി​പ്പി​ച്ച മ​ജീ​ഷ്യ​നു കു​മാ​ര​പു​രം മ​രി​യ​ൻ വി​ല്ല കോ​ണ്‍​വെ​ന്‍റ് ഐ​എ​സ്‌​സി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്നേ​ഹ​പ്പൂ​ക്ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഓ​രോ മാ​ജി​ക്കി​ന്‍റെ ഇ​ട​വേ​ള​യി​ലും വി​സ്മ​യ​ലോ​ക​ത്തു നി​ന്നും അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് പി​ടി​ച്ചി​റ​ക്കി​യ മാ​ന്ത്രി​ക​ൻ കാ​ൻ​സ​ർ ത​ട​യു​ന്ന​തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് എ​ത്ര വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന വി​ല​പ്പെ​ട്ട സ​ന്ദേ​ശ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കി​യ​ത്. കാ​ൻ​സ​റി​നെ​തി​രെ പോ​രാ​ടി ജീ​വ​ൻ തി​രി​ച്ചു​പി​ടി​ച്ച മ​ജീ​ഷ്യ​ൻ നാ​ഥ് ജ​ങ്ക് ഫു​ഡും ജീ​വി​ത​ശൈ​ലി​യും ല​ഹ​രി​യും കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ബോ​ധ​വ​ത്്ക​ര​ണ​ത്തി​നാ​യി ത​ന്‍റെ വേ​ദി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യു​ടെ ഉ​ള്ളി​ലേ​ക്ക് വി​ല​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് അ​ദ്ദേ​ഹം. കാ​ൻ​സ​ർ ബോ​ധ​വത്്ക​ര​ണ മാ​ജി​ക് ഷോ​യു​ടെ 50-ാം വേ​ദി​യാ​യി​രു​ന്നു കു​മാ​ര​പു​രം മ​രി​യ​ൻ വി​ല്ല കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ. കെ​ൽ​ട്രോ​ണി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സി​എ​സ്ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ത​ന്‍റെ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ മാ​ജി​ക് ഷോ ​ന​ട​ത്തു​ന്ന​ത്.