എ​ഐ കാ​മ​റ​യി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

12:10 AM Jun 06, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​ഐ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്യാ​മ​റി​യി​ല്‍ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ര​ട് പ​രു​ത്തി പാ​ല​ത്ത് കെ. ​ബാ​ബു എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ റോ​ഡി​ലും, വി.​പി. സ​ജീ​ന്ദ്ര​ന്‍ പ​ട്ടി​മ​റ്റം ക​വ​ല​യി​ലും റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ അ​ങ്ക​മാ​ലി​യി​ലും അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ആ​ലു​വ​യി​ലും എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ അ​ങ്ക​മാ​ലി​യി​ലും നേ​തൃ​ത്വം ന​ല്‍​കി.
മേ​ന​ക പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള എ​ഐ കാ​മ​റ​യ്ക്ക് റീ​ത്ത് വ​ച്ച് കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഹെ​ന്‍​ട്രി ഓ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടോ​ണി ച​മ്മ​ണി, എം.​ആ​ര്‍. അ​ഭി​ലാ​ഷ്, ത​മ്പി സു​ബ്ര​ഹ്മ​ണ്യം, ജോ​സ​ഫ് ആ​ന്‍റ​ണി, പൗ​ലോ​സ് ക​ല്ല​റ​ക്ക​ല്‍, സ​ന​ല്‍ നെ​ടി​യ​ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.