കായംകുളം: മാനവസമൂഹത്തിന്റെയും നാടിന്റെയും നിലനിൽപ്പിനു പ്രകൃതിസംരക്ഷണം അനിവാര്യമാണെന്ന് മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്. മാവേലിക്കര രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാഘോഷവും കാർഷിക സെമിനാറും ആല ചേതന അസീസി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേതന ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് പ്ലാവറകുന്നിൽ അധ്യക്ഷത വഹിച്ചു.
ചേതന അസി. ഡയറക്ടർ ഫാ. ഫിലിപ്പ് ജന്മത്തുകളത്തിൽ ഫാ. യുഹാനോൻ റമ്പാൻ. ജോസ് കടകംപള്ളി കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് ചരുവിള, ഫാ. സാം പാരുവേലിൽ, ഫാ. ഗീവർഗീസ് കൈതവന, ഫാ. ക്രിസ്റ്റി ചരുവിള ചേതന സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് മുൻ കൃഷി ഓഫീസർ അഭിലാഷ് കരിമുളക്കൽ കാർഷിക സെമിനാറിന് നേതൃത്വം നൽകി. പുലിയൂർ ചേതന കമ്മ്യൂണിറ്റി ഓർഗനൈസർ ലെജി സാം നന്ദി അർപ്പിച്ചു.
നാടിന്റെ നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അനിവാര്യം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
11:17 PM Jun 05, 2023 | Deepika.com