കട്ടപ്പന: വിദ്യാർഥികൾ അറിവിലും ജ്ഞാനത്തിലും വളരണമെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. വെള്ളയാംകുടി സെന്റ് ജറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളുടെ അനുമോദനയോഗം വെള്ളയാംകുടി സെന്റ് ജോർജ് പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകർ അറിവിനൊപ്പം നെറിവും പഠിപ്പിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. പുരസ്കാര വിതരണവും നടന്നു. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബിഷപ് മരത്തൈ നടുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
പൂർവവിദ്യാർഥികളുടെ ഓർമ നിലനിർത്തുന്നതിന് തലമുറകളുടെ താക്കോൽ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
നഗരസഭാ കൗൺസിലർ ബീന സിബി, ഫാ. ജോസഫ് ഉമ്മിക്കുന്നേൽ, ജിജി ജോർജ്, ജോജോ കുടക്കച്ചിറ, സലോമി ജോസഫ്, കെ.ജെ. തോമസ്, സെനീഷ് തോമസ്, ശ്രദ്ധ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
ചെറുതോണി: ഇടുക്കി രൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. മണിപ്പാറ സെന്റ് മേരിസ് യുപി സ്കൂളിൽ ദിനചാരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നട്ടു.
പൊതുസമ്മേളനം രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പൊന്നമ്പേൽ അധ്യക്ഷത വഹിച്ചു. എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പരിസ്ഥിതിദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് സിബി ജോസ് പ്ലാത്തോട്ടം, ഹെഡ്മിസ്ട്രസ് സിസ്റ്റർ കൃപ സിഎംസി, സോഷ്യൽ വർക്ക് ട്രെയിനി ലിഡ സിറിയക് എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടികൾക്ക് പ്രൊജക്ട് ഓഫീസർ സിബി മാളിയേക്കൽ, കോ-ഓർഡിനേറ്റർമാരായ ബിജോ ഇളംതുരുത്തിൽ, എബിൻ കുറുന്താനം, നിതിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബിവിഎം ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ, എൽദോ മാർ ബസേലിയോസ് കോളജ് കോതമംഗലം, തിരുവനന്തപുരം മലങ്കര കത്തോലിക്ക കോളജ് എന്നിവിടങ്ങളിലെ എംഎസ്ഡബ്ല്യു വിദ്യാർഥികൾ മെലോ ഡ്രാമ അവതരിപ്പിച്ചു.
നെടുങ്കണ്ടം: ഈന്തപ്പനയുടെ തൈ നട്ട് രാമക്കൽമേട് സേക്രഡ് ഹാർട്ട് സ്കൂളിലെ പരിസ്ഥിതിദിനാചരണം സീറോ മലബാർ സഭ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി പ്രപഞ്ച് പ്രിൻസ് സ്വന്തം വീട്ടുവളപ്പിൽ മുളപ്പിച്ചതാണ് ഈന്തപ്പനയുടെ തൈ. പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ.ടിനു കിഴക്കേവേലിക്കകത്ത്, ഹെഡ് മാസ്റ്റർ ഫിലിപ്പ് സെബാസ്റ്റ്യൻ, അധ്യാപകരായ ബിജു ജേക്കബ്, ബാബു തോമസ്, റോസമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ തളിരണിയിക്കൽ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു. സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്ട് കോ-ഓർഡിനറ്റർമാരായ ശ്രീലക്ഷ്മി രാജു, ജസ്റ്റിൻ നന്ദിക്കുന്നേൽ, ആനിമേറ്റർ സിനി സജി തുടങ്ങിയവർ നേതൃത്വം നൽകി.
ഉപ്പുതറ: പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പരപ്പ് ചാവറഗിരി സ്പെഷൽ സ്കൂളിൽ വൃക്ഷത്തൈ നടീലും സെമിനാറും സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. ലിജോ കൊച്ചുവീട്ടിൽ, ഉപ്പുതറ എസ് ഐ എബിൻ, ചാവറഗിരി സ്കൂൾ അക്കാഡമി കോ-ഓർഡിനേറ്റർ ഫാ. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
നെടുങ്കണ്ടം: അഞ്ചുവര്‍ഷംകൊണ്ട് നെടുങ്കണ്ടം ടൗണിനെ ഫ്രൂട്ട് സിറ്റിയാക്കാനുള്ള പദ്ധതിയുമായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍. പരിസ്ഥിതി ദിനത്തില്‍ ഇതിന് തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ മുറ്റം, താലൂക്ക് ആശുപത്രി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു.
ഫലവൃക്ഷത്തൈകളുടെ നടീല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ബിനോയി, അധ്യാപകന് വി.ഡി. എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
കട്ടപ്പന: പുറ്റടി ഹോളിക്രോസ് കോളജിൽ നടന്ന പരിസ്ഥിതിദിനാഘോഷ പരിപാടികൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബി ജോർജ് , കോളജ് വൈസ് പ്രിൻസിപ്പൽ എൻ.വി. മെൽവിൻ, മാനേജർ എം.കെ. സ്കറിയ, കുമളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കിഷോർകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വണ്ടന്മേട്: കിസാൻ സർവീസ് സൊസൈറ്റിയുടെയും വണ്ടന്മേട് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും തൈ നടീലും നടത്തി. കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് മോൻസി ബേബി നേതൃത്വം നൽകി. രക്ഷാധികാരി സുനിൽ വണ്ടേ·ട് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജി സാമുവൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോർജ് പരിസ്ഥിതിദിന സന്ദേശം നൽകി.
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
ഉടുമ്പന്‍ചോല സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടം കോ-ഓപ്പറേറ്റീവ് കോളജിലാണ് പരിസ്ഥിതി ദിനാചരണം നടന്നത്. ഉടുമ്പന്‍ചോല താലൂക്കുതല ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് കെ.ആര്. സോദരന് നിര്‍വഹിച്ചു. കോളജ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല അസി. രജിസ്ട്രാര്‍ യു. അബ്ദുള്‍ റഷീദ്, നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോളജ് അങ്കണത്തില്‍ മരത്തൈ നട്ടു.
വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്ലാര്‍ സെക്ഷന്‍ ഓഫീസില്‍ ഫലവൃക്ഷത്തൈകളും മരത്തൈകളും വിതരണം ചെയ്തു. നെടുങ്കണ്ടം പ്രസ് ക്ലബ്, പൊതുജനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്കാണ് തൈകള്‍ നല്‍കിയത്. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.എസ്. കിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബെന്നി മുക്കുങ്കല്‍, സെക്രട്ടറി ജി.കെ. രാജശേഖരന്, ടി.ആര്. മനോജ്, ജോബിന് കോശി, ജോണ്സണ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുങ്കണ്ടം ഹോളിക്രോസ് കോണ്‍വന്റ് സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ സസ്യരോഗ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ രമ്യ പരിസ്ഥിതിദിന സന്ദേശം നല്കി. തുടര്‍ന്ന് എക്കോ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. അങ്കണത്തില്‍ വൃക്ഷത്തൈകളും നട്ടു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ പുഷ്പം, പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജസ്റ്റീന ജോസഫ്, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സ്മിത, പിടിഎ പ്രസിഡന്റ് അഡ്വ. വി.എം. ജോയി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കട്ടപ്പന: കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബ ജോർജ് നിർവഹിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ ജാൻസി ബേബി അധ്യക്ഷത വഹിച്ചു.
കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസ്, വെള്ളയാംകുടി സെന്റ് ജറോംസ് എച്ച്എസ്എസ്, കട്ടപ്പന ഡോൺ ബോസ്കോ ഇൻഫന്റ് ജീസസ് സ്കൂൾ, ഗവ ട്രൈബൽ സ്കൂൾ, ദീപ്തി കോളേജ് കട്ടപ്പന എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
കട്ടപ്പന: ലബ്ബക്കട ജെപിഎം കോളജ് ടൂറിസം വിഭാഗവും നേച്ചർ ക്ലബ്ബും ചേർന്ന് പരിസ്ഥിതിദിനം ആഘോഷിച്ചു. പരിസ്ഥിതിസൗഹൃദ ബാഗുകൾ ലബ്ബക്കടയിലും സമീപപ്രദേശങ്ങളിലും വിതരണംചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൻ ഉദ്ഘാടനം ചെയ്തു. ടൂറിസംവകുപ്പ് മേധാവി ടി.എസ്. സനൂപ്, അധ്യാപകരായ ടിബിൻ തോമസ്, അഭില എസ്. എന്നിവർ നേതൃത്വം നൽകി.
കട്ടപ്പന: ദേശീയ ഹരിത സേന-ഇക്കോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ജില്ലാതല പരിസ്ഥിതി ദിനാചരണം വെള്ളയാംകുടിയിൽ സംഘടിപ്പിച്ചു. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ് അങ്കണത്തിൽ നടന്ന പരിപാടി മുൻസിപ്പൽ കൗൺസിലർ ബീന സിബി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജോജോ കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, യുപി സ്കൂൾ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് മാത്യു, മേരി ജോസഫ്, കെ.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.
രാജാക്കാട്: രാജാക്കാട് ഗവ. എച്ച്എസ്എസ് എസ്പിസി, എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മധുരവനം പദ്ധതി ആരംഭിച്ചു. രാജാക്കാട് സിഐ ബി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച അടയാളമരം പദ്ധതി ടൈറ്റസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. എസ്ഐ മിഥുൻ മാത്യു, എംപിടിഎ പ്രസിഡന്റ് ഷിജി ജെയിംസ്, പ്രിൻസിപ്പൽ എസ്.ഡി. വിമലാദേവി, ഹെഡ്മാസ്റ്റർ ഇൻചാർജ് പി.കെ. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.
ഹരിതശോഭയിൽ പരിസ്ഥിതിദിനാഘോഷം
10:58 PM Jun 05, 2023 | Deepika.com