പാലക്കാട് : സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാട്ടുമാവും തണലും എന്ന പേരിൽ ജില്ലാതല പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ പത്തിന് കുമരപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയാവും.
അന്യം നിന്നുകൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ അറിവ് പ്രചരിപ്പിക്കുക, നാട്ടുമാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഭാഗമായി ധാരാളം നാട്ടുമാവുകൾ നട്ടുവളർത്തുകയാണ് ലക്ഷ്യം. ഈസ്റ്റേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ എസ്.എം വിജയാനന്ദൻ പരിപാടിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകും.
നാട്ടുമാവും തണലും പരിസ്ഥിതി ദിനാഘോഷം ഇന്ന്
01:00 AM Jun 05, 2023 | Deepika.com