കോതമംഗലം: റോട്ടറി ക്ലബ് ഓഫ് കോതമംഗലത്തിന്റെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് സംഘടിപ്പിച്ച സ്പോർട്സ് കരാട്ടെ പരിശീലന പഠന ക്യാന്പ് സമാപിച്ചു. തഹസീൽദാർ റെയ്ച്ചൽ കെ. വർഗീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രവീണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഭരണ സമിതി അംഗം ജോയി പോൾ, എംഎ കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, സോണി തോമസ്, ബാബു കുര്യൻ, സലിം ചെറിയാൻ, സിസ്റ്റർ തുഷാര, ഐറിൻ മേരി തോമസ്, കൃഷ്ണപ്രിയ അനിൽ, ഹന്ന പ്രദീപ്, കെ.ഐ. ജേക്കബ്, റോസ് മരിയ ബിജു എന്നിവർ പ്രസംഗിച്ചു.
മികച്ച തഹസിൽദാർക്കുള്ള അവാഡ് നേടിയ റെയ്ച്ചൽ കെ. വർഗീസിനെയും മികച്ച കോളജ് അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ മഞ്ജു കുര്യനെയും ചടങ്ങിൽ ആദരിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. ക്യാന്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള മെഡലുകളും വിതരണം ചെയ്തു.
കരാട്ടെ പരിശീലന ക്യാന്പ് സമാപിച്ചു
12:26 AM Jun 05, 2023 | Deepika.com