ചങ്ങനാശേരി: മണിപ്പുരില്‍ നടക്കുന്ന ക്രൂരമായ ക്രൈസ്തവ പീഡനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേരി മൗണ്ട് പള്ളിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
പാരിഷ് കൗണ്‍സില്‍ സെക്രട്ടറി പി.ടി. തോമസ് അധ്യക്ഷത വഹിച്ചു.
ജസ്റ്റിന് ബ്രൂസ് വിഷയാവതരണം നടത്തി.
ഇമ്മാനുവല്‍ കാഞ്ഞമല, ഫ്രാന്‍സിസ് ബി. സാവിയോ, പോള്‍ ജോസഫ് ലോബോ, സന്തോഷ് തങ്കച്ചന്, റോക്സിന് മെയിന്‍, ജോമോള്‍ ബൈജു എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ പീഡനത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ
11:44 PM Jun 04, 2023 | Deepika.com