കുറിച്ചി: സചിവോത്തമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഡിഎസ് കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.
സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ മുമ്പ് ഉണ്ടായിരുന്ന മൂന്ന് കിടത്തി ചികിത്സാ വാര്‍ഡുകളും ലാബും ലേബര്‍ റൂമും ആംബുലന്‍സ് സൗകര്യവും പുനഃസ്ഥാപിക്കണമെന്നും ആശുപത്രിയുടെ വികസനത്തില്‍ അധികാരികളുടെ മെല്ലെപ്പോക്ക് സമീപനം അവസാനിപ്പിക്കണമെന്നും ആശുപത്രിക്ക് മുന്നില്‍ നടന്ന ധര്‍ണ സമരത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് ചൂരച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.പി. ജയ്മോന് വിഷയാവതരണം നടത്തി. ആശുപത്രി സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍.കെ. ബിജു, ഷിബു ജോസഫ്, കെ.കെ. ബിജു, സിബി ജോസഫ്, പി.എം. കുഞ്ഞുമോന്, പി.പി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.
ആശുപത്രിക്കു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു
11:44 PM Jun 04, 2023 | Deepika.com