കൊല്ലപ്പെട്ടവരുടെ ആശ്രിതരെ സർക്കാർ ഏറ്റെടുക്കണം: കർഷക കോൺഗ്രസ്

11:44 PM Jun 04, 2023 | Deepika.com
കോ​​ട്ട​​യം: കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളു​​ടെ ആ​​ക്ര​​മ​​ത്തി​​നി​​ര​​യാ​​യി കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നും ആ​​ശ്രി​​ത​​ര്‍​ക്ക് ജോ​​ലി ന​​ല്‍​ക​​ണ​​മെ​​ന്നും ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ്. സം​​സ്ഥാ​​ന ക​​മ്മി​​റ്റി കോ​​ട്ട​​യ​​ത്ത് ചേ​​ര്‍​ന്നു വി​​വി​​ധ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് രൂ​​പം ന​​ല്‍​കി.
1972ലെ ​​വ​​നം വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ​​നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്യു​​ക. വ​​ന്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്ക് സ​​ര്‍​ക്കാ​​ര്‍ ​ജോ​​ലി ന​​ല്‍​കു​​ക. മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലെ ക​​ര്‍​ഷ​​ക​​രു​​ടെ കി​​ട​​പ്പാ​​ട​​വും കൃ​​ഷി​​യും വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ക​​ര്‍​ഷ​​ക​​ര്‍​ക്ക് തോ​​ക്ക് ലൈ​​സ​​ന്‍​സ് അ​​നു​​വ​​ദി​​ക്കു​​ക. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ വ​​ന​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു 23നു ​​ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന​​ക​​മ്മി​​റ്റി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ല്‍ ഉ​​പ​​വാ​​സ സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കും.
അ​​രി​​യു​​ടെ വി​​ല​​ക്കി​​ന​​നു​​സൃ​​ത​​മാ​​യി നെ​​ല്ലി​​ന്‍റെ സം​​ഭ​​ര​​ണ​​വി​​ല വ​​ര്‍​ധി​​പ്പി​​ക്കു​​ക. റ​​ബ​​റി​​ന് 250 രൂ​​പ സം​​ഭ​​ര​​ണ​​വി​​ല ന​​ല്‍​കു​​മെ​​ന്ന ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​വാ​​ഗ്ദാ​​നം ന​​ട​​പ്പി​​ലാ​​ക്കു​​ക. പ​​ച്ച​​ത്തേ​​ങ്ങ​​യു​​ടെ സം​​ഭ​​ര​​ണ​​വി​​ല 45 രൂ​​പ​​യാ​​ക്കി വ​​ര്‍​ധി​​പ്പി​​ക്കു​​ക​​യും കൃ​​ഷി​​ഭ​​വ​​നി​​ലൂ​​ടെ സം​​ഭ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍​ക്കും രൂ​​പം ന​​ല്‍​കി. ഡി​​സി​​സി പ്ര​​സി​​ഡ​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ര്‍​ഷ​​ക കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. വി​​ജ​​യ​​ന്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു.
മു​​ഹ​​മ്മ​​ദ് പ​​ന​യ്​​ക്ക​​ല്‍, ജോ​​ര്‍​ജ് കൊ​​ട്ടാ​​രം, ജോ​​ര്‍​ജ് ജേ​​ക്ക​​ബ്, ബാ​​ബു​​ജി ഈ​​ശോ, ക​​ള്ളി​​ക്കാ​​ട് രാ​​ജേ​​ന്ദ​​ന്‍, ഹ​​ബീ​​ബ് ത​​മ്പി, എ.​​ഡി. സാ​​ബൂ​​സ്, മു​​ഞ്ഞ​​നാ​​ട്ടു​​രാ​​മ ച​​ന്ദ്ര​​ന്‍, ചി​​റ​​പ്പു​​റ​​ത്തു മു​​ര​​ളി, വി.​​സി. റെ​​ജി​​മോ​​ന്‍, കെ. ​​ബി​​നി മോ​​ന്‍, തോ​​മ​​സ്‌​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, സോ​​ജ​​ന്‍ കു​​ന്നേ​​ല്‍, അ​​നി​​ല്‍ മ​​ല​​രി​​ക്ക​​ല്‍, കെ.​​ബി. റാ​​ഷി​​ദ്, സി.​​പി. സ​​ലിം, സീ​​മ പ്രേം​​കു​​മാ​​ര്‍, ഉ​​ണ്ണി ജോ​​ര്‍​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.