ചങ്ങനാശേരി: വനസംരക്ഷണത്തിനുവേണ്ടി സ്ഥാനത്യാഗം ചെയ്ത രാജ്യത്തെ ആദ്യത്തേയും അവസാനത്തേയും മന്ത്രിയായിരുന്നു എംപി വീരേന്ദ്രകുമാറെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്. എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ഥം ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് അങ്കണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് നട്ടുവളര്‍ത്തിയ ഫലവൃക്ഷ ചുവട്ടില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംപി വിരേന്ദ്രകുമാറിന്റെ മൂന്നാം ചരമവാര്‍ഷികത്തിന്റെ സ്മരണാര്‍ഥം റെയില്‍വേ സ്റ്റേഷന് അങ്കണത്തില്‍ ഡോ.എന്‍. ജയരാജ് ചന്ദനമരം നട്ടു. എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ് വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എല്‍ജെഡി ജില്ലാ പ്രസിഡന്റ് പി.ഒ. വര്‍ക്കി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിമാരായ ബെന്നി സി. ചീരഞ്ചിറ, ജോര്‍ജ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്‍ മാത്യു മൂലയില്‍, പീറ്റര്‍ പന്തലാനി, തോമസ് റ്റി. ഈപ്പന്, സുരേഷ് പുഞ്ചക്കോട്ടില്‍ ജോസഫ് കടപ്പളളി എന്നിവര്‍ പ്രസംഗിച്ചു. മുട്ടാര്‍ സോമരാജ് പ്രകൃതി വന്ദന കവിതാലാപനം നടത്തി.
റെയില്‍വേ സ്റ്റേഷന് വളപ്പില്‍ ചന്ദനമരം നട്ട് എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണം
11:44 PM Jun 04, 2023 | Deepika.com