ചങ്ങനാശേരി: പരിസ്ഥിതി ദിനാചരണമായ ഇന്ന് മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിതസഭ യേഗങ്ങള്‍ നടക്കും. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്കരണം നടത്തുക, അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറുക, പൊതുസ്ഥലങ്ങളിലും റോഡുകളിലും ജലാശയങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരേ ജാഗ്രത പുലര്‍ത്തുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയാണ് ഹരിതസഭ കൊണ്ട് ഉദ്ദേശിക്കുന്നത്.
റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വായനശാലാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, ശാസ്ത്ര സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, തൊഴിലാളി സര്‍വീസ് സംഘടനാ പ്രതിനിധികള്‍, എന്‍എസ്എസ് യൂണിറ്റ് ചുമതലയുള്ള അധ്യാപകര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, ഘടക സ്ഥാപന മേധാവികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, പെന്‍ഷനേഴ്സ് യൂണിയന് പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഇന്നു രാവിലെ 11ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തുന്ന നഗരസഭാതല ഹരിതസഭ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്യും. 10.30ന് കുറിച്ചി പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഹരിതസഭ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പായിപ്പാട് 325 നമ്പര്‍ എസ്എന്‍ഡിപി ശാഖാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് ഉദ്ഘാടനം ചെയ്യും. രണ്ടിന് സര്‍ഗക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തുന്ന വാഴപ്പള്ളി പഞ്ചായത്ത് ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് രണ്ടിന് തൃക്കൊടിത്താനം പഞ്ചായത്ത്തല ഹരിതസഭ ഇഎംഎസ് ഹാളില്‍ നടക്കും. ഹരിതസഭ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്ഡപേഴ്സണ് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി പഞ്ചായത്ത് ഹാളില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ഹരിതസഭ പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതസഭാ യോഗങ്ങള്‍
11:44 PM Jun 04, 2023 | Deepika.com