കോട്ടയം: വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗത്ത് പേമലമുകളേല്‍ അഭിജിത്ത് കുമാര്‍ (അനന്തു -24) നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2020-ല്‍ കടുത്തുരുത്തി തിരുവമ്പാടി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അറസ്റ്റിലാവുകയും പിന്നീട് ഇയാള്‍ കോടതിയില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു.
കോടതിയില്‍നിന്നും ജാമ്യത്തില്‍ ഇറങ്ങി ഇത്തരത്തില്‍ ഒളിവില്‍ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.
വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
11:42 PM Jun 04, 2023 | Deepika.com