മാഞ്ഞൂര്‍: കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റംഗവും ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജരുമായിരുന്ന ജോസഫ് പറമ്പന്റെ അനുസ്മരണദിനം കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കില്‍ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ടോമി കാറുകുളം, ബൂത്ത് പ്രസിഡന്റ് രാജു പറമ്പന്‍, മാനുവല്‍ വര്‍ഗീസ്, ജോയ് പഴഞ്ചിറ, ജോര്‍ജ് ചെരിയംപറമ്പില്‍, ബേബി പുല്ലംകുന്നേല്‍, ജോസ് കക്കട്ടില്‍, ജോസ് കിഴക്കേകാല, മാത്യു കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജോസഫ് പറമ്പൻ അനുസ്മരണദിനാചരണം
11:42 PM Jun 04, 2023 | Deepika.com