പയ്യന്നൂര്‍: കരാട്ടെ മത്സരത്തില്‍ പങ്കെടുക്കുന്ന മകളോടൊപ്പം പോയ അമ്മ ഡല്‍ഹിയില്‍ ഹൃദയസ്തംഭനംമൂലം മരിച്ചു. പയ്യന്നൂര്‍ എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥ മുതിയലം പള്ളിത്തറയിലെ ആലന്തട്ട മഠത്തില്‍ ദീപ്തി (43) യാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കൂര്‍ക്കര സമുദായ ശ്മശാനത്തില്‍. കഴിഞ്ഞ 29നാണ് മകള്‍ അരുണിമക്കൊപ്പം ദീപ്തി ഡല്‍ഹിയിലേക്കു പോയത്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കരാട്ടെ മത്സരത്തില്‍ മകള്‍ പങ്കെടുക്കുന്നതിനാലാണ് അമ്മ കൂടെ പോയത്.
ഡല്‍ഹിയില്‍ നിന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് അവിടെ ദീപ്തിക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു. സുഖപ്പെട്ട് താമസ്ഥലത്ത് തിരിച്ചെത്തിയശേഷം വീണ്ടും അസ്വസ്ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതനായ സി.എം. നീലകണ്ഠന് നമ്പീശൻ-സൗദാമിനി ദന്പതികളുടെ മകളാണ്. ഭര്‍ത്താവ്: ജയരാമന് (ബോവിക്കാനം ഹയര്‍ സെക്കൻഡറി സ്കൂള്‍ കെമിസ്ട്രി അധ്യാപകന്). മക്കള്‍: അഭിഷേക് (വിദ്യാര്‍ഥി, കോട്ടയം അമല്‍ജ്യോതി കോളജ്), അരുണിമ (വിദ്യാര്‍ഥിനി, എസ്എബിടിഎം സ്കൂള്‍, തായിനേരി). സഹോദരി: തൃപ്തി സഞ്ജയ് (ബംഗളൂരു).
ഹൃദയാഘാതം: പയ്യന്നൂർ സ്വദേശിനി ഡല്‍ഹിയില്‍ മരിച്ചു
11:35 PM Jun 04, 2023 | Deepika.com