ഹരിപ്പാട്: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കരുവാറ്റ വടക്ക് സഫ (പുത്തൻപുരയ്ക്കൽ) സജീറിന്റെ ഭാര്യ നൂർജി (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിന് സമീപം വെച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ നൂർജിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംഗനവാടി ജീവനക്കാരിയായിരുന്നു മരണപ്പെട്ട നൂര്‍ജി. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മാതാവ് ഹംസത്ത് (55) പരിക്കുകളുടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ സഫ.
കൊടുപ്പുന്നയില്‍ മോഹന്‍ലാല്‍
ഫൗണ്ടേഷന് കുടിവെള്ള പ്ലാന്റ്
എടത്വ: പരിസ്ഥിതി ദിനത്തില്‍ മോഹന്‍ലാല്‍ ഫൗണ്ടേഷന് കുടിവെള്ള പ്ലാന്റ് സ്ഥാപിക്കുന്നു. എടത്വ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൊടുപ്പുന്ന ദേവീക്ഷേത്രത്തിന് സമീപത്താണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് കുടിവെള്ള പ്ലാന്റ് ഇന്ന് രാവിലെ 11 ന് സമര്‍പ്പിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് പൂര്‍ണമായും സൗരോര്‍ജ ഗ്രിഡിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാന്റ് പ്രാവര്‍ത്തികമാകുന്നതോടെ പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും.
സ്കൂളുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ജനങ്ങള്‍ക്ക് ആധുനീക നിലവാരത്തിലുള്ള ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തും. ജനപ്രതിനിധികള്‍, ഫൗണ്ടേഷന് ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
11:23 PM Jun 04, 2023 | Deepika.com