ആലപ്പുഴ: നഗരത്തിന്റെ സമഗ്ര മാലിന്യസംസ്കരണത്തിനും സമ്പൂർണ ശുചിത്വ പദവി ആർജി ക്കുന്നതിനും ഉറവിട മാലിന്യത്തിന്റെ തരംതിരിച്ചുള്ള സംസ്കരണം എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുമായി ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നഗരസഭ ടൗൺ ഹാളിൽ ഹരിത സഭ ചേരുന്നു.
മാലിന്യ സംസ്ക്കരണ രംഗത്ത് ആലപ്പുഴ നഗരസഭ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനുമായി നടത്തുന്ന ഹരിതസഭ മുൻ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഉൽഘാടനം ചെയ്യും. വിവിധ സെഷനുകളായി തിരിച്ച് മാലിന്യ സംസ്കരണത്തിനായി സ്വീകരിച്ച മാർഗങ്ങൾ നയങ്ങൾ തുടർ പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ച് ജനകീയ അഭിപ്രായങ്ങൾ സ്വീകരിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു. ഐഐടി ബോംബേ ഹെഡ് പ്രഫ. എൻ.സി. നാരായണൻ, സെന്റ് തെരേസാസ് കോളജ് ഡീൻ ഡോ. നിർമല പത്മനാഭൻ എന്നിവർ അടങ്ങുന്ന പാനലാണ് ചർച്ച ക്രോഡീകരിക്കുന്നത്.
ഹരിത സഭ ഒരുങ്ങുന്നു
11:23 PM Jun 04, 2023 | Deepika.com