'ഭൂ​മി​ക്കൊ​രു നി​ധി' പ​ദ്ധ​തി​യു​മാ​യി കെ​സി​വൈ​എം

11:11 PM Jun 04, 2023 | Deepika.com
ക​രി​മ്പ​ൻ: പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന "ഭൂ​മി​ക്കൊ​രു നി​ധി" പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ഞ​പ്പെ​ട്ടി ഇ​ട​വ​യി​ൽ കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജെ. ​പ​ട്ടാ​ങ്കു​ളം, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ എ​സ് എ​ബി​എ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പ്ര​കൃ​തി​ക്ക് ത​ണ​ലേ​കു​ന്ന പ​ദ്ധ​തി​യി​ൽ രൂ​പ​ത​യി​ലെ മ​റ്റ്‌ ഇ​ട​വ​ക​ക​ളി​ലും ന​ട​ത്തി.
മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് തോ​മ​സ്, നീ​തു ഷാ​ജി, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ലി ജോ​ർ​ജ്, ട്ര​ഷ​റ​ർ ജോ​യ്സ് ഇ​മ്മാ​നു​വേ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​മ​ൽ ജോ​ൺ​സ​ൺ, ആ​ൽ​ബി​ൻ ജോ​സ്, മ​ഞ്ഞ​പ്പെ​ട്ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​ങ്ക​ര ഹ​ബ്ബി​ൽ
ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ടും

മു​ട്ടം: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലെ ഒൗ​ഷ​ധ ഉ​ദ്യാ​നം വി​പു​ലീ​ക​രി​ക്കും. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ആ​യു​ഷ്ഗ്രാം പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് അ​റു​നൂ​റോ​ളം ഒൗ​ഷ​ധ​ച്ചെ​ടി​ക​ളാ​ണ് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​ത്. മു​ട്ടം പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ല​ങ്ക​ര ഹ​ബ്ബി​ൽ ഉ​ദ്യാ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​രു​നൂ​റോ​ളം വൃ​ക്ഷ​ങ്ങ​ളാ​ണ് പ​രി​സ്ഥി​തി​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ന​ടു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​നൗ​ഷാ​ദ് അ​റി​യി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സൗ​മ്യ സാ​ജ​ബി​ൻ, ആ​യു​ഷ്ഗ്രാം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഗാ​യ​ത്രി, എം​വി​ഐ​പി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ടു​ന്ന​ത്.

വൃ​ക്ഷ​ത്തൈ വി​ത​ര​ണം
മ​റ​യൂ​ർ: പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണം ചെ​യ്യും. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വൃ​ക്ഷ​ത്തൈ ന​ൽ​കു​ന്ന​ത്.
ച​ന്ദ​നം ഉ​ൾ​പ്പെ​ടെ 700 തൈ​ക​ളാ​ണ് വ​നം​വ​കു​പ്പ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​റ​യൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും പ​ള്ള​നാ​ട് എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ക്കും.

പൈ​ൻ ഫോ​റ​സ്റ്റ് ശു​ചീ​ക​രി​ച്ചു

കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജ് ഇ​ക്ക​ണോ​മി​ക്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ കു​ട്ടി​ക്കാ​നം പൈ​ൻ ഫോ​റ​സ്റ്റ് ശു​ചീ​ക​രി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ, മ​ദ്യ​ക്കു​പ്പി​ക​ൾ തു​ട​ങ്ങി​യ​വ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു കൈ​മാ​റി.
അ​ധ്യാ​പി​ക യു.​എ​സ്. ശ്യാ​മ ശു​ചീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഡ​ർ​മാ​രാ​യ ആ​ൽ​ഫ്ര​ഡ് എ. ​സ്ക​റി​യ, ഹ​ന്ന എ​സ്. തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.