ഉരുളികുന്നം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പുലിയന്നൂർക്കാട് ധർമശാസ്താ ഭദ്രകാളി ക്ഷേത്രത്തിന്റെ കുരവിക്കൂട് കവലയിലെ കാണിക്കമണ്ഡപത്തിൽ കവർച്ച. പൊൻകുന്നം-പാലാ റോഡരികിലുള്ള കാണിക്കമണ്ഡപത്തിന്റെ പിന്നിലുള്ള പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്.
ഇന്നലെ രാവിലെ ഇവിടെയെത്തിയ ഒരു ഭക്തനാണ് സംഭവം ആദ്യമറിഞ്ഞത്. കുറച്ച് നാണയത്തുട്ടുകൾ പരിസരത്ത് ചിതറിക്കിടപ്പുണ്ടായിരുന്നു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ദേവസ്വം ബോർഡ് അധികൃതരും എത്തിയിരുന്നു.
പുലിയന്നൂർക്കാട് ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തിൽ കവർച്ച
10:47 PM Jun 04, 2023 | Deepika.com