കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ ആത്മഹത്യയെത്തുടർന്ന് പ്രേരണാക്കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത് റോണി കെ. ഡൊമിനിക്കി (32)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടമ്മയെ ഇവരുടെ സ്വകാര്യ ഫോട്ടോകളും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഇതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ സുനിൽ തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആത്മഹത്യാ പ്രേരണാക്കുറ്റം: യുവാവ് അറസ്റ്റിൽ
10:47 PM Jun 04, 2023 | Deepika.com