കാഞ്ഞിരപ്പള്ളി: ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കായികക്ഷമതാ പരിശോധന അനിവാര്യമാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിച്ച വനിതാ ഫിറ്റ്നെസ് സെന്റർ - സ്വാസ്ഥ്യം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂൾതലം മുതൽ കായിക പരിശീലനം നിർബന്ധമാക്കണം. കേരളത്തിൽ ആദ്യമായി ഒരു ആതുരാലയം കേന്ദ്രീകരിച്ച് വനിതകൾക്ക് കായികക്ഷമത വർധിപ്പിക്കുന്നതിനും ജീവിതശൈലീ രോഗപ്രതിരോധത്തിനുമായി പദ്ധതി ആവിഷ്കരിച്ച വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ബി. രവീന്ദ്രൻനായർ, ഗീത എസ്. പിള്ള, ശ്രീജിത്ത് വെള്ളാവൂർ, ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, ഡോ.എം. ശാന്തി, പി.എൻ. സുജിത്ത്, ഡോ. രേഖ ശാലിനി എന്നിവർ പ്രസംഗിച്ചു.
കായികക്ഷമതാ പരിശോധന അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ
10:47 PM Jun 04, 2023 | Deepika.com