കുറവിലങ്ങാട്: സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ഇടതുമുന്നണിക്ക്. ജനാധിപത്യമുന്നണി എന്ന പേരിലായിരുന്നു ഇടതുമുന്നണി മത്സരരംഗത്തെത്തിയത്.
യുഡിഎഫ് കുത്തകയായിരുന്ന ബാങ്ക് കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ എത്തിയതോടെയാണ് ഭരണം എല്‍ഡിഎഫിന് നേടാനായത്. ഇടതു-വലത് മുന്നണികള്‍ മാറ്റുരച്ചതിനൊപ്പം ആം ആദ്മി പാര്‍ട്ടിയും പ്രചാരണരംഗത്ത് സജീവമായിരുന്നു.
ഇടതുമുന്നണി പാനല്‍ നയിച്ച പ്രഫ. പി.ജെ. സിറിയക് പൈനാപ്പിള്ളിയാണ് വോട്ടിലും മുന്നില്‍ - 3440 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ 1500 മുതല്‍ രണ്ടായിരം വരെ വോട്ടുകള്‍ നേടി. എഎപി സ്ഥാനാര്‍ഥികള്‍ നാനൂറിനും എണ്ണൂറിനുമിടയില് വോട്ടുകള്‍ നേടി സാന്നിധ്യമറിയിച്ചു.
പ്രഫ. പി.ജെ. സിറിയക് പൈനാപ്പിള്ളില്‍, പി.സി. കുര്യന്, സിജോ പാറ്റാനി, ജോബി ഏബ്രഹാം വലിയകണ്ടത്തില്‍, ബിനു വി. ലൂക്കോസ് വാഴപ്പിള്ളില്‍, മാത്യു താഴത്തേല്‍, സദാനന്ദശങ്കര്‍ വട്ടക്കാട്ടില്‍, സിബി ജോസഫ് വല്യോളില്‍, കെ.ആര്. ജഗദമ്മ, ജോളി ജോണ്‍ ചെറുമല, ബിന്ദു എസ്. നായര്‍, പി.എ. സുരേന്ദ്രന്, സെബാസ്റ്റ്യന്‍ ഇടശേരില്‍ എന്നിവരാണ് വിജയിച്ചത്.
വിജയിച്ച എല്‍ഡിഎഫ് ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.
കുറവിലങ്ങാട് സഹകരണ ബാങ്ക്: മുഴുവന്‍ സീറ്റും ഇടതിന്
10:47 PM Jun 04, 2023 | Deepika.com