പാലാ: കെ-ഫോണിന്റെ പാലാ നിയോജക മണ്ഡല വിതരണത്തിന്റെ ഉദ്ഘാടനം ഇന്നു മൂന്നിന് ളാലം ഗവ. എല്‍പി സ്കൂളില്‍ മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിക്കും. യോഗത്തില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്പൂര്‍ണ തപാല്‍മേള
ഇന്നു മുതല്‍
പാലാ: ഇന്നു മുതല്‍ 15 വരെ നടത്തുന്ന സമ്പൂര്‍ണ തപാല്മേളയുടെ ഭാഗമായി അരുണാപുരം പോസ്റ്റ് ഓഫീസ് പരിധിയില്‍ വരുന്ന മുഴുവന്‍ വീടുകളിലും തപാല്‍ ജീവനക്കാര്‍ നേരിട്ടെത്തി അക്കൗണ്ടുകള്‍ ചേര്‍ക്കും. ഹൃസ്വകാല-ദീര്‍ഘകാല-സ്ഥിര നിക്ഷേപങ്ങള്‍, മാസവരുമാന പദ്ധതി, റെക്കറിംഗ് നിക്ഷേപം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, ഉയര്‍ന്ന പലിശ ലഭിക്കുന്ന വനിതകള്‍ക്കുള്ള മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ പദ്ധതികളിലാണ് വീടുകളിലെത്തി ജനങ്ങളെ ചേര്‍ക്കുന്നത്.
ജൽ ജീവൻ പദ്ധതി: ഭൂവുടമകളിൽനിന്നു
താത്പര്യപത്രം ക്ഷണിച്ചു
മേലുകാവ്: പഞ്ചായത്തിലെ ജൽ ജീവന് മിഷന് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംപ് കം ബൂസ്റ്റിംഗ് സ്റ്റേഷന്, ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സ്ഥലം വിട്ടുനൽകുന്നതിന് ഭൂവുടമകളില്‍നിന്നു താത്പര്യപത്രം ക്ഷണിച്ചു. വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പും താത്പര്യപത്രവും പതിനഞ്ച് ദിവസത്തിനുള്ളില്‍ മേലുകാവ് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ സമര്‍പ്പിക്കണം.
കെ-ഫോണ്‍: സമ്പൂര്‍ണ ഇന്റര്‍നെറ്റ് വിതരണോദ്ഘാടനം ഇന്ന്
10:40 PM Jun 04, 2023 | Deepika.com