ബ്രഹ്മപുരം തുറന്നാലും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള മാലിന്യ നീക്കം തുടരുമെന്ന് മേയര്‍ വ്യക്തമാക്കി. അതുവഴി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന മാലിന്യം പാതിയായി കുറയ്ക്കാന്‍ കഴിയും. തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ യൂണിറ്റുകള്‍ കൂടുതല്‍ ഡിവിഷനുകളില്‍ സ്ഥാപിക്കാനായാല്‍ പത്ത് ടണ്‍ മാലിന്യം പ്രദേശികമായി സംസ്കരിക്കാന്‍ കഴിയും. ഉറവിട മാലിന്യ സംസ്കരണം കൂടുതല്‍ വ്യാപകമാക്കിയും ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യത്തില്‍ കുറവു വരുത്താമെന്നും മേയര്‍ പറഞ്ഞു.
ബ്രഹ്മപുരത്ത് ഐഒസി വാഗ്ദാനം ചെയ്ത കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് വരുന്നതുവരെ സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള മാലിന്യ നീക്കം തുടരും. ഇതിനിടെ ബ്രഹ്മപുരത്ത് നിലവിലുള്ള പ്ലാന്റ് അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗപ്രദമാക്കാനുള്ള ശ്രമങ്ങളും നടത്തും. 75 ലക്ഷം ഇതിനായി അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരുടെയും സഹകരണം വേണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു.
സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള മാലിന്യ നീക്കം തുടരും
07:32 AM Jun 04, 2023 | Deepika.com