കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 കുപ്പി ബ്രൗണ്‍ ഷുഗറുമായി മൂന്നുയുവാക്കള്‍ അറസ്റ്റില്‍. അസം നാഗോണ്‍ സ്വദേശികളായ രജുല്‍ ഇസ്ലാം(26), ഹുസൈന് അലി(23), അഫ്ജുദീന്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
15 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 1.39 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇവരില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ രണ്ടിന് വൈകുന്നേരം മണപ്പാട്ടി പറമ്പ് ചെറുക്കപ്പാലത്തിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനയ്ക്കായി ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബ്രൗണ്‍ ഷുഗറുമായി എറണാകുളം നോര്‍ത്തിൽ പിടിയിൽ
07:32 AM Jun 04, 2023 | Deepika.com