കൊച്ചി: മുനമ്പം നിവാസികളുടെ ചിരകാല സ്വപ്നമായ മുനമ്പം-അഴീക്കോട് പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഒന്‍പതിന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് 143 കോടി മുടക്കിയാണ് പാലം നിര്‍മിക്കുന്നതെന്ന് വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്, കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ദിഷ്ട തീരദേശ ഹൈവേയുടെ മാനദണ്ഡപ്രകാരം നിര്‍മിക്കുന്ന പാലത്തിന് 869 മീറ്റര്‍ നീളവും 22 മീറ്റര്‍ വീതിയുമാണുള്ളത്. രണ്ടുവരി പാലത്തിന്റെ ഇരുവശങ്ങളുമായി നടപ്പാതയും സൈക്കിള്‍ ട്രാക്കും ഉണ്ടാകും. നിയമാനുസൃതം നിര്‍മിക്കപ്പെട്ടിട്ടുള്ള മത്സ്യബന്ധ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധം ഉയരം പാലത്തിനുണ്ടാകുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
മുനമ്പം-അഴീക്കോട് പാലം യാഥാര്‍ഥ്യമാകുന്നു
07:32 AM Jun 04, 2023 | Deepika.com