ആലുവ: ആലുവ റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ അസം സ്വദേശിയിൽ നിന്ന് മുപ്പതു ഗ്രാം ഹെറോയിൻ പിടികൂടി. ആസാം മൊറിഗൺ സ്വദേശി മിർജുൽ(26) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ റെയിൽവേസ്റ്റേഷനിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആസാമിൽ നിന്നും കൊണ്ടുവരുന്ന ഹെറോയിൻ വാടകയ്ക്ക് താമസിക്കുന്ന പറവൂർ ചെറിയപ്പിള്ളിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 25000 രൂപയ്ക്ക് വാങ്ങി നാലിരട്ടി വിലയ്ക്ക് അതിഥി തൊഴിലാളികളുടെയിടയിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യം. ഡിവൈഎസ്പി പി.പി. ഷംസ്, ആലുവ എസ്എച്ച്ഒ എം.എം. മഞ്ജു ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അസം സ്വദേശി ഹെറോയിനുമായി ആലുവയിൽ പിടിയിൽ
07:32 AM Jun 04, 2023 | Deepika.com