കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനു ശേഷമാകും നടപടി. പൊതുസ്ഥലത്ത് മദ്യപിച്ചതിനെതിരെ ഇരുവര്‍ക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എആര്‍ കാമ്പില്‍ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് എആര്‍ കാമ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ഡ്യൂട്ടിക്കിടെ മദ്യപാനം: സസ്പെൻഷനിലായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും
07:32 AM Jun 04, 2023 | Deepika.com