കൊച്ചി: സംസ്ഥാനത്തെ തന്നേ ഏറ്റവും പഴക്കം ചെന്നതും തിരക്കേറിയതുമായ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി. സര്‍ക്കാര്‍ പുതുതായി ഏറ്റെടുത്തിട്ടുള്ള എയര്‍ ഇന്ത്യ ബില്‍ഡിംഗിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് യോഗത്തിന്റെ നിര്‍ദേശം. താലൂക്ക് ഓഫീസ് സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്.
തൃപ്പൂണിത്തുറ നഗരസഭ പരിധിയില്‍ നടപ്പാതകള്‍ കൈയേറി മീന്‍, മത്സ്യം, ചായ മുതലായവ കച്ചവടം നടത്തുന്നുണ്ട്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. കൊച്ചി നഗരസഭ പരിധിയില്‍ കെ.പി. വള്ളോന്‍ റോഡില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍വശം വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ മരട് മുനിസിപ്പാലിറ്റി പരിധിയില്‍ നെട്ടൂര്‍ പള്ളി മുതല്‍ ഐഎന്‍ടിയുസി ജംഗ്ഷന് വരെ റോഡ് അരികില്‍ കണ്ടെയ്നര്‍ പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. അരൂര്‍-കുമ്പളം പാലത്തില്‍ വഴിവിളക്കുകള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പനങ്ങാട് എസ്എന്‍ ജംഗ്ഷന് മുതല്‍ തെക്കുഭാഗത്ത് കാന ഇല്ലാത്തതിനാല്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന പ്രശ്നവും വികസനസമിതി യോഗത്തില്‍ പരിഗണിച്ചു.
കുമ്പളം രവിയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
കണയന്നൂര്‍ താലൂക്ക് ഓഫീസ് മാറ്റിസ്ഥാപിക്കണമെന്ന് വികസന സമിതി
07:19 AM Jun 04, 2023 | Deepika.com