ആലങ്ങാട്: നാലു പോത്തുകളെ മോഷ്ടിച്ച കേസിൽ മോഷ്ടാക്കളിൽ ഒരാൾ പിടിയിൽ. മലപ്പുറം മഞ്ചേരി പതിരിയാൽ കുഴുപ്പിള്ളി വീട്ടിൽ അലിയാണു(48) പിടിയിലായത്. തിരുവാലൂർ കൊറ്റമ്പിള്ളി പറമ്പിൽ മുകുന്ദൻ വളർത്തിയിരുന്ന നാലു പോത്തുകളെയാണു മാർച്ച് ഏഴിനാണ് മോഷണം പോയത്. തുടർന്നു ആലങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ പ്രതി സ്വമേധയാ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലുവ, ചെങ്ങമനാട് സ്റ്റേഷൻ പരിധിയിൽ നിന്നു പോത്തുകളെ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
പോത്തുകളെ മോഷ്ടിച്ച കേസ്: പ്രതി പിടിയിൽ
07:19 AM Jun 04, 2023 | Deepika.com