ആ​ലു​വ-മൂ​ന്നാ​ർ, പൈ​പ്പ് ലൈ​ൻ റോ​ഡു​ക​ൾ അ​ടി​യ​ന്തര​മാ​യി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന്

07:19 AM Jun 04, 2023 | Deepika.com
ആ​ലു​വ: കോ​ട​തി​ക്ക് ഉ​റ​പ്പു ന​ൽ​കി​യി​ട്ടും ആ​ലു​വ - പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് റൂ​ട്ട് റോ​ഡ് ടാ​റിം​ഗ് നീ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ ആ​ലു​വ താ​ലൂ​ക്ക് സ​മി​തി​യി​ൽ പ്ര​തി​ഷേ​ധം. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നേ അ​ടി​യ​ന്തര​മാ​യി ടാ​ർ ചെ​യ്തു കു​ഴി​ക​ൾ അ​ട​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​നി​യ​ന്ത്രി​ത​മാ​യി ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ആ​ലു​വ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് അ​ടി​യ​ന്തി​ര​മാ​യി മു​നി​സി​പ്പാ​ലി​റ്റി ന​മ്പ​ർ ഇ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്രി​ൻ​സ് വെ​ള്ള​റ​യ്ക്ക​ൽ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​രം ചു​റ്റാ​തെ ബാ​ങ്ക് ജം​ഗ്ഷ​നി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ തി​രി​യു​ന്ന​ത് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യും പ്രി​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച അ​ക്വാ തെ​റാ​പ്പി കേ​ന്ദ്രം അ​ടി​യ​ന്തി​ര​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ഡൊ​മി​നി​ക് കാ​വു​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ക​ട​ന്നു പോ​കു​ന്ന മ​ഹി​ളാ​ല​യം - തു​രു​ത്ത് പാ​ല​ങ്ങ​ളു​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കൈ​യേ​റ്റം വ്യാ​പ​ക​മാ​യ​താ​യും റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നും ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗ്രാ​മ വ​ണ്ടി പ​ദ്ധ​തി ചൂ​ർ​ണി​ക്ക​ര​യി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി സ​ന്തോ​ഷ് അ​റി​യി​ച്ചു.

പൈ​പ്പ് ലൈ​ൻ റോ​ഡ് ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​ന് മൂ​ന്നു കോ​ടി രൂ​പ എം​എ​ൽ​എ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​റി​യി​ച്ചു. റോ​ജി എം ​ജോ​ൺ എംഎ​ൽഎ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ മാ​ത്യു അ​ധ്യ​ക്ഷ​നാ​യി.