കാക്കനാട് : മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഭാരത് മാതാ കോളജ് തൃക്കാക്കര, കെഎംഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തൃക്കാക്കര, സെന്റ് പോൾസ് കോളജ് കളമശേരി എന്നീ കോളജുകളിലെ നാഷണൽ സർവീസ് സ്കീം , എൻസിസി വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി. സീ പോർട്ട് - എയർപോർട്ട് റോഡ്, പൈപ്പ് ലൈൻ ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ കൂടി കിടന്നിരുന്ന മാലിന്യ കൂമ്പാരങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യം തൃക്കാക്കര നഗരസഭയ്ക്ക് കൈമാറി.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് സംബന്ധിച്ച് ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ.ജെ. ലിജി വിശദീകരിച്ചു. കെ.എം.എം കോളേജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജിത്ത്.എം.ശങ്കർ, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജെയിൻ പോൾ, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരായ മായദേവി, അന്ന വലന്റീന, എം.എ. മുഹമ്മദ് മുബഷീർ , ശുചിത്വ മിഷൻ ഇന്റേൺ ബിപിൻ ബാലകൃഷ്ണൻ, ടോം.എസ്. ചങ്ങളത്ത് എന്നിവർ ക്ലീനിംഗിന് ഡ്രൈവിൽ പങ്കെടുത്തു.
മാലിന്യമുക്തം നവകേരളം: തൃക്കാക്കരയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
07:19 AM Jun 04, 2023 | Deepika.com